തൃശൂർ: ഹോട്ടൽ മുറി വാടകയുടെയും പുറത്ത് വിതരണം ചെയ്യുന്ന ഭക്ഷണങ്ങളുടെയും ജി.എസ്.ടി നിരക്ക് കുറച്ച ജി.എസ്.ടി കൗൺസിൽ തീരുമാനവും സവാള വില നിയന്ത്രിക്കുന്നതിന് സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാടുകളും ഹോട്ടൽ മേഖലയ്ക്ക് ഉണർവ് നൽകുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്‌റ്റോറന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ ഈച്ചരത്ത് അദ്ധ്യക്ഷനായി. സംസ്ഥാന നേതാക്കളായ ജി.കെ. പ്രകാശ്, സി. ബിജുലാൽ, അമ്പാടി ഉണ്ണിക്കൃഷ്ണൻ, സുന്ദരൻ നായർ, എം. ശ്രീകുമാർ, എൻ.കെ. അശോക്, പി.എസ്. ബാബുരാജ് എന്നിവർ പ്രസംഗിച്ചു.