ചേലക്കര: മരുമകളുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പൊള്ളലേറ്റ ഭർതൃപിതാവും മരിച്ചു. കിള്ളിമംഗലം ഊരമ്പത്തു വീട്ടിൽ അരവിന്ദാക്ഷൻ (84) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ അരവിന്ദാക്ഷന്റെ മകൻ മഹേഷിന്റെ ഭാര്യ ഐശ്വര്യ ദേഹത്ത് മണ്ണണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്തിതിരുന്നു. മരണവെപ്രാളത്തിൽ പിടിച്ചപ്പോൾ അരവിന്ദാക്ഷനും പൊള്ളലേൽക്കുകയായിരുന്നു.