തൃശൂർ: വിയ്യൂർ ജില്ലാ ജയിലിൽ പ്രിസൺ ഓഫീസർക്ക് നേരെ തടവുകാരുടെ മർദ്ദനം. അസി. പ്രിസൺ ഓഫീസർ പ്രദീഷിനാണ് മർദ്ദനമേറ്റത്. തടവുകാരായ നിമേഷ്, ഷിയോൺ എന്നിവരാണ് മർദ്ദിച്ചത്. ഇന്നലെ രാവിലെ എട്ടരയോടെ സെല്ലിൽ കയറാൻ പറഞ്ഞിട്ടും അനുസരിച്ചിരുന്നില്ല. ഇത് മേലുദ്യോഗസ്ഥരോട് റിപ്പോർട്ട് ചെയ്തിരുന്നു. പിന്നീട് പുറത്തേക്കിറങ്ങിയ നേരത്ത് പ്രദീഷിനെ നിമേഷും, ഷിയോണും സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നുവത്രെ. പ്രദീഷിന്റെ പരാതിയിൽ വിയ്യൂർ പൊലീസ് കേസെടുത്തു.