തൃശൂർ: പുഴയ്ക്കൽ ജംഗ്ഷൻ ആധുനിക സംവിധാനത്തോടെ നവീകരിക്കുന്നതിന് എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപ അനുവദിച്ചതായി അനിൽ അക്കര എം.എൽ.എ അറിയിച്ചു. സിഗ്‌നൽ സ്ഥാപിക്കുന്നതിനായി എം.എൽ.എ ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.

പുഴയ്ക്കൽ ജംഗ്ഷൻ വികസനം സാദ്ധ്യമാകണമെങ്കിൽ ഒട്ടേറെ കടമ്പകളുണ്ട്. പൊതുമരാമത്ത് റോഡിലെ കൈയേറ്റം ഒഴിപ്പിക്കുകയും ഇലക്ട്രിക് പോസ്റ്റുകളും ട്രാൻസ്ഫോർമറുകളും മാറ്റി സ്ഥാപിക്കേണ്ടതുമുണ്ട്. പുഴയ്ക്കൽ പാലം മുതൽ റിലയൻസ് പമ്പ് വരെയുള്ള പൊതുമരാമത്ത്‌ റോഡിലാകും ജംഗ്ഷൻ വികസനം പ്രകടമാകുക.

ജംഗ്ഷൻ വികസനം ഇങ്ങനെ
ആധുനിക രീതിയിലുള്ള ബസ്‌ബേ നിർമ്മിക്കും

ബസ് കാത്തിരിപ്പ്‌കേന്ദ്രം പണികഴിപ്പിക്കും

ജംഗ്ഷൻ വീതികൂട്ടി കോൺക്രീറ്റ് കട്ട വിരിക്കൽ

റോഡിന് ഇരുവശത്തും കാന നിർമ്മാണം

കാൽനടയാത്രക്കാടക്കായി ഫുട്ട്പാത്ത് നിർമ്മാണം

എൽ.ഇ.ഡി സോളാർ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കൽ

നിലവിലെ ഹൈമാസ്റ്റ് ലൈറ്റ് എൽ.ഇ.ഡി യാക്കും

ഇലക്ട്രിക്‌പോസ്റ്റുകൾ, ട്രാൻസ്‌ഫോർമർ മാറ്റി സ്ഥാപിക്കൽ

പൊതുജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന ദിശാബോർഡുകൾ സ്ഥാപിക്കും

ട്രാഫിക് സുഗമമാക്കാൻ പുതിയ സിഗ്‌നൽ സംവിധാനം