തൃശൂർ: അഡ്വ. സി.കെ. മേനോന്റെ നിര്യാണത്തിൽ കൊച്ചിൻ ദേവസ്വം ബോർഡ് യോഗം അനുശോചിച്ചു. പ്രസിഡന്റ് എ.ബി. മോഹനൻ, മെമ്പർമാരായ എം.കെ. ശിവരാജൻ, പ്രൊഫ. സി.എം. മധു, സെക്രട്ടറി വി.എ. ഷീജ തുടങ്ങിയവർ സംസാരിച്ചു.
കൊച്ചിൻ ദേവസ്വം ബോർഡിന്റെ ഹരിതക്ഷേത്രം പദ്ധതിക്ക് നൽകിയിരുന്ന പ്രോത്സാഹനവും ക്ഷേത്രക്കുളങ്ങളുടെയും കാവുകളുടെയും സംരക്ഷണത്തിന് നൽകുന്ന സഹായവും ദേവസ്വം ബോർഡിന്റെ കീഴിലുള്ള നിരവധി ക്ഷേത്രങ്ങൾക്ക് നൽകിക്കൊണ്ടിരുന്ന സഹായങ്ങളും കണക്കിലെടുത്ത് കൊച്ചിൻ ദേവസ്വം ബോർഡ് 2017ൽ ''ഹരിതക്ഷേത്ര പരിപാലകൻ'' എന്ന പുരസ്‌കാരം നൽകി അഡ്വ. സി.കെ. മേനോനെ ആദരിച്ചിരുന്നു.