തൃശൂർ: ദേശീയപാത 766ൽ യാത്രാനിരോധനം ഏർപ്പെടുത്താനുള്ള നീക്കം പിൻവലിക്കണമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ആവശ്യപ്പെട്ടു. നിരോധനം വിനോദസഞ്ചാര മേഖലയെ കാര്യമായി ബാധിക്കുമെന്ന് യോഗം അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് മൊയ്തീൻകുട്ടി ഹാജി അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ജി. ജയപാൽ, ട്രഷറർ കെ.പി. ബാലകൃഷ്ണ പൊതുവാൾ, വർക്കിംഗ് പ്രസിഡന്റുമാരായ ജി.കെ. പ്രകാശ്, പ്രസാദ് ആനന്ദഭവൻ എന്നിവർ സംസാരിച്ചു.