തൃശൂർ: ദേശീയപാത കുതിരാനിൽ വീണ്ടും ഗതാഗതക്കുരുക്ക്. ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. കുതിരാൻ ഇരുമ്പ് പാലത്തിന് സമീപം ടോറസ് ലോറി ആക്‌സിൽ ഒടിഞ്ഞ് വഴിയിൽ കിടന്നതാണ് വൻ ഗതാഗതക്കുരുക്കിന് കാരണമായത്. വാണിയമ്പാറ മുതൽ ചുവന്ന് മണ്ണ് വരെ എട്ട് കിലോമീറ്ററോളം ദൂരത്തിലാണ് വാഹനങ്ങൾ കുരുങ്ങിക്കിടന്നത്. ഈസമയം ഒറ്റവരിയായാണ് വാഹനങ്ങൾ കടത്തിവിട്ടത്. ഗതാഗതക്കുരുക്കിനെ തുടർന്ന് സ്വകാര്യബസുകൾ പലതും സർവീസ് പൂർത്തിയാക്കിയില്ല. വിദ്യാർത്ഥികൾ അടക്കമുള്ള യാത്രക്കാർ വഴിയിൽ കുടുങ്ങി. റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്താത്തതും പ്രതിസന്ധിയായി മാറുന്നുണ്ട്.