എരുമപ്പെട്ടി: എരുമപ്പെട്ടി പഞ്ചായത്തിലെ മുരിങ്ങത്തേരി കോട്ടക്കുന്ന് പ്രദേശത്ത് മാലിന്യ നിക്ഷേപ കേന്ദ്രം സ്ഥാപിക്കുന്നതിൽ പ്രതിഷേധിച്ച് സി.പി.എം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. ആറാം വാർഡിൽ നടപ്പിലാക്കാൻ തീരുമാനിച്ച പദ്ധതി അഞ്ചാം വാർഡിലേക്ക് മാറ്റി ജൈവ വൈവിധ്യങ്ങൾ നിറഞ്ഞ കോട്ടക്കുന്ന് മലിനപ്പെടുത്താനാണ് പഞ്ചായത്ത് ഭരണ സമിതി ശ്രമിക്കുന്നത്. വിഷയം പഞ്ചായത്ത് യോഗത്തിലെ അജണ്ടയിൽ വച്ച് ചർച്ച ചെയ്യാതെ ഏക പക്ഷീയമായാണ് ഭരണ സമിതി പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചതെന്നും സി.പി.എം ആരോപിച്ചു. ധർണ ഏരിയാ കമ്മിറ്റി അംഗം ഒ.ബി. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി പി.ടി ദേവസി അദ്ധ്യക്ഷനായിരുന്നു.