തൃശൂർ: ബൈക്കും കാറും കൂട്ടിയിടിച്ച് കേരളകൗമുദി ഏജന്റ് പുറ്റേക്കര ഏജന്റ് ജോൺസണ് പരിക്കേറ്റു. മുണ്ടൂർ ജംഗ്ഷനിൽ കഴിഞ്ഞ ദിവസമായിരുന്നു അപകടം. മകനുമൊത്ത് ബൈക്കിൽ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ഹൈവേ പൊലീസെത്തി രക്ഷാ പ്രവർത്തനം നടത്തി. ജോൺസൺ അമല ആശുപത്രിയിൽ ചികിത്സയിലാണ്.