sarvathobadram
സർവ്വതോഭദ്രം കലാകേന്ദ്രത്തിന്റെ നവരാത്രി ആഘോഷം അഡ്വ. എ.യു. രഘുരാമപ്പണിക്കർ ഉദ്ഘാടനം ചെയ്യുന്നു

പെരിങ്ങോട്ടുകര: ആവണങ്ങാട്ട് കളരി സർവ്വതോ ഭദ്രം കലാകേന്ദ്രത്തിന്റെ നവരാത്രി ആഘോഷത്തിന് കലാകേന്ദ്രത്തിലെ കുട്ടികളുടെ അരങ്ങേറ്റത്തോടെ തുടക്കം. രക്ഷാധികാരി അഡ്വ. എ.യു. രഘുരാമൻ പണിക്കർ ഉദ്ഘാടനം ചെയ്തു. അഡ്വ. റിഷികേശ് പണിക്കർ അദ്ധ്യക്ഷനായി. അഡ്വ. എ.വി. രാഹുൽ, കലാനിലയം ഗോപി, കലാമണ്ഡലം നാരായൺ എമ്പ്രാന്തിരി, കലാനിലയം മനോജ്,​ കലാനിലയം പരമേശ്വരൻ, കല ടീച്ചർ, കണ്ണൻ വേളേക്കാട്ട്, ആന്റോ തൊറയൻ, മജീദ് പോക്കാക്കില്ലത്ത്, ജ്യോതിഷ് തണ്ടാശ്ശേരി, ലിന്റെ എന്നിവർ പ്രസംഗിച്ചു.