പുതുക്കാട്: ഡയാലിസിസ് യൂണിറ്റിന്റെ നിർമ്മാണ പരോഗതി വിലയിരുത്താൻ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പുതുക്കാട് താലൂക്ക് ആശുപത്രിയിൽ എത്തി. സുസ്ഥിര പുതുക്കാട് വികസന പദ്ധതി പ്രകാരം വകയിരുത്തിയ 1.33 കോടി രൂപ ഉപയോഗിച്ചാണ് ഡയാലിസിസ് യൂണിറ്റ് ഒരുക്കുന്നത്. ആശുപത്രി സൂപ്രണ്ട് ഡോ. ബിനോജ് മാത്യു, ഡോ. എസ്. സഞ്ജീവ്, ഹെൽത്ത് ഇൻസ്പക്ട്ടർ സി.എൻ. വിദ്യാധരൻ എന്നിവർ മന്ത്രിക്ക് നിർമ്മാണ പുരോഗതി വിശദീകരിച്ചു. യൂണിറ്റിന് ആവശ്യമായ മെഷിനറികൾ മിക്കവാറും എത്തിയതായും ജനുവരി മാസത്തിൽ യൂണിറ്റ് പ്രവർത്തനം ആരംഭിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.