തൃശൂർ: ആൾക്കൂട്ട കൊലപാതകത്തിനെതിരെ പ്രതിഷേധിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയ അടുർ ഗോപാലകൃഷ്ണൻ ഉൾപ്പെടെയുള്ളവർക്കെതിരെ രാജ്യ ദ്രോഹത്തിനു കേസെടുത്തത് ഫാസിസ്റ്റ് അജൻഡയുടെ ഭാഗമാണെന്ന് സംസ്‌കാര സാഹിതി ജില്ലാകമ്മിറ്റി അഭിപ്രായപ്പെട്ടു. ഇതിൽ പ്രതിഷേധിച്ച് സാംസ്‌കാരിക നായകർ കേന്ദ്ര സർക്കാരിൽ നിന്ന് ലഭിച്ച സ്ഥാനമാനങ്ങളും പദവികളും ഉപേക്ഷിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു.
ജില്ലാ ചെയർമാൻ ഡോ. അജിതൻ മേനോത്ത് അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് ചെയർമാൻ ഡോ. പി.വി. കൃഷ്ണൻ നായർ, ജില്ലാ കൺവീനർ അഡ്വ. എൽദോ പൂക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.