തൃശൂർ: അടൂർ ഗോപാലകൃഷ്ണൻ അടക്കം ഇന്ത്യയിലെ 50 സാംസ്‌കാരിക പ്രവർത്തകർക്കെതിരായുള്ള നിയമനടപടി ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് യുവകലാസാഹിതി. ഭരണകൂട ഫാസിസ്റ്റ് കടന്നാക്രമണങ്ങളെ ചെറുത്തുതോൽപ്പിക്കാൻ ജനാധിപത്യ ശക്തികൾ രംഗത്തു വരണമെന്നും കുറ്റാരോപിതരായ അടൂർ ഉൾപ്പെടെയുള്ള എഴുത്തുകാർക്കും കലാകാരന്മാർക്കുമൊപ്പം അണിനിരക്കണമെന്നും യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണനും ജനറൽ സെക്രട്ടറി ഇ.എം. സതീശനും ആവശ്യപ്പെട്ടു.