കൊടുങ്ങല്ലൂർ: സാങ്കേതിക വളർച്ചയ്ക്ക് അനുസരിച്ച് തൊഴിൽ മേഖലയിൽ മാറ്റം അനിവാര്യമാണെന്ന് കൃഷിമന്ത്രി അഡ്വ.വി.എസ്. സുനിൽകുമാർ. കൊടുങ്ങല്ലൂർ മുനിസിപ്പൽ ടൗൺ ഹാളിൽ നടന്ന കേരള ഇലക്ട്രിക്കൽ വയർമെൻ സൂപ്പർവൈസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് പി.ആർ. പോൾസന്റെ അദ്ധ്യക്ഷതയിൽ അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ എക്സിബിഷൻ ഉദ്ഘാടനവും നഗരസഭാ ചെയർമാൻ കെ.ആർ. ജൈത്രൻ വിദ്യാഭ്യാസ അവാർഡ് വിതരണവും നിർവ്വഹിച്ചു. സംസ്ഥാന പ്രസിഡന്റ് എൻ.കെ. ശശിധരൻ മുഖ്യപ്രഭാഷണവും സംസ്ഥാന ജനറൽ സെക്രട്ടറി അജിത്കുമാർ നിരാഹാര സമര സേനാനികളെ ആദരിക്കലും സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. ശശീന്ദ്രൻ മുൻകാല നേതാക്കളെ ആദരിക്കലും സംസ്ഥാന ക്ഷേമ ഫണ്ട് മെമ്പർ കെ.ബി. മണിലാൽ ക്ഷേമ ഫണ്ട് വിതരണവും, മുൻ സംസ്ഥാന പ്രസിഡന്റ് വി.എസ് സജീവൻ ചികിത്സാ ധനസഹായ വിതരണവും നിർവ്വഹിച്ചു.
ടി.എം. നാസർ, ശോഭ ജോഷി തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ഇ.ഒ. ജോണി സ്വാഗതവും ജനറൽ കൺവീനർ കെ.എസ്. നോവൽ രാജ് നന്ദിയും പറഞ്ഞു. സമ്മേളനത്തിന് മുന്നോടിയായി കാവിൽക്കടവ് മാർക്കറ്റ് പരിസരത്ത് നിന്നും ശക്തിപ്രകടനവും നടന്നു.