കൊടുങ്ങല്ലൂർ: വാർഡിലെ നിർദ്ധന വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം നൽകാൻ ഓണറേറിയത്തിൽ നിന്നുള്ള വിഹിതം നീക്കിവച്ചു കൊണ്ട് നഗരസഭാ 20-ാം വാർഡിലെ കൗൺസിലർ എം.എസ്. വിനയകുമാർ ആരംഭിച്ച സമഗ്ര വിദ്യാഭ്യാസ പരിപാടിക്കൊപ്പം ഇക്കുറി വിധവാ ക്ഷേമം ലക്ഷ്യമിട്ടുള്ള ദിശ ചാരിറ്റബിൾ സൊസൈറ്റി രൂപീകരണവും പാലിയേറ്റീവ് കെയർ യൂണിറ്റ് ഉദ്ഘാടനവും നടന്നു. അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ സിനി ആർട്ടിസ്റ്റ് ലിഷോയ് ദിശ ചാരിറ്റബിൾ സൊസൈറ്റി, പാലിയേറ്റീവ് കെയർ യൂണിറ്റ് ഉദ്ഘാടനവും, നടി ലിയോണ വിദ്യാഭ്യാസ അവാർഡ് വിതരണവും നിർവ്വഹിച്ചു. കെ.എസ്. കൈസാബ് വിദ്യാഭ്യാസ ധന സഹായ വിതരണവും ഡോ. നിഷ കാൻസർ, വൃക്ക രോഗികൾക്കുള്ള സഹായ വിതരണവും നിർവ്വഹിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ നസ്രിയ ബാലഗോപാൽ ആമുഖ പ്രസംഗം നടത്തിയ ചടങ്ങിൽ ജനപ്രതിനിധികളായ ഷീല രാജകമൽ, ഐ.എൽ. ബൈജു, ഗീതാദേവി ടീച്ചർ, ശ്രീ വിദ്യാപ്രകാശിനി സഭാ സെക്രട്ടറി പി.പി. ജ്യോതിർമയൻ, എ.ഡി.എസ് ചെയർപെഴ്സൻ രമാശിവരാമൻ തുടങ്ങിയവർ സംസാരിച്ചു.ചീഫ് കോ-ഓർഡിനേറ്റർ രേഖ അനിൽ നന്ദി പറഞ്ഞു.