josmathew
ജോസ് മാത്യുവിന് പൗര സ്വീകരണത്തില്‍ മന്ത്രി ട്രോഫി സമ്മാനിക്കുന്നു

ഇഞ്ചക്കുണ്ട്: മികച്ച എൽ.പി സ്‌കൂൾ അദ്ധ്യാപകനുള്ള സംസ്ഥാന അവാർഡ് നേടിയ കോടാലി ഗവ. എൽ.പി സ്‌കൂൾ പ്രധാനദ്ധ്യാപകൻ ജോസ് മാത്യുവിന് ജന്മനാടായ ഇഞ്ചക്കുണ്ടിൽ പൗരസ്വീകരണം നൽകി. മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ടി.എൻ. പ്രതാപൻ എം.പി അദ്ധ്യക്ഷനായി. മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് പി.സി. സുബ്രൻ, വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ കൊച്ചുഗോവിന്ദൻ, പഞ്ചായത്ത് അംഗങ്ങളായ റെജി ജോർജ്ജ്, മുഹമ്മദലി കുയിലൻതൊടി, ജനറൽ കൺവീനർ, ഔസഫ് ചെരടായി, പള്ളി വികാരി ഫാ. ആന്റോ പാറാശേരി, പൗരസമിതി ചെയർമാൻ ബേബി മാത്യു കാവുങ്കൽ, പ്രധാനദ്ധ്യാപിക പി.എസ്. ഉഷ, ഇഞ്ചക്കുണ്ട് സഹകരണ ബാങ്ക് പ്രസിഡന്റ് പി.കെ. ശങ്കരനാരായണൻ എന്നിവർ സംസാരിച്ചു.