പേരാമംഗലം: തൃശൂർ ജില്ലാ സബ് ജൂനിയർ വോളിബാൾ ചാമ്പ്യൻഷിപ്പിൽ പേരാമംഗലം ശ്രീദുർഗാവിലാസം ഹയർ സെക്കനഡറി സ്‌കൂൾ ജേതാക്കളായി. പതിനാല് ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ ഇതേ വിദ്യാലയത്തിലെ താരങ്ങൾ തന്നെയാണ് കരസ്ഥമാക്കിയത്. സ്‌കൂൾ പ്രിൻസിപ്പൽ കെ. സ്മിത, പ്രധാനദ്ധ്യാപകൻ പി.ആർ. ബാബു എന്നിവർ വിജയിക്കൾക്ക് സമ്മാനദാനം നടത്തി. വോളിബാൾ അസോസിയേഷൻ അംഗം പരമേശ്വരൻ മാസ്റ്റർ അദ്ധ്യക്ഷനായി. എം.എസ്. രാജു, ജോഷി ജോർജ് എന്നിവർ സംസാരിച്ചു.