jancy

ചാലക്കുടി: മലക്കപ്പാറയ്ക്കടുത്ത് പെരുമ്പാറയിൽ കോളേജ് വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് മറിഞ്ഞ് വിദ്യാർത്ഥിനി മരിച്ചു. പതിനഞ്ചു പേർക്ക് പരിക്കേറ്റു. ഊരകം പൊഴേലിപറമ്പിൽ വർഗീസിന്റെ മകൾ ആൻസിയാണ് (21) മരിച്ചത്. നിയന്ത്രണം തെറ്റിയ ബസ് ഉലഞ്ഞപ്പോൾ ആൻസി ജനലിലൂടെ പുറത്തേക്കു തെറിച്ചുവീണു. ഒപ്പം ബസ് ആൻസിയുടെ ദേഹത്തേക്ക് മറിയുകയായിരുന്നു.

ഇന്നലെ വൈകിട്ട് അഞ്ചരയ്ക്കാണ് അപകടം. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നിന്ന് പ്രകൃതി പഠന ക്യാമ്പിനെത്തിയ വിദ്യാർത്ഥികളുടെ മടക്കയാത്രയിലാണ്‌ വാഹനം റോഡിനു കുറുകെ മറിഞ്ഞത്. ബസിനടിയിൽ കുടുങ്ങിയ ജാൻസിയെ പുറത്തെടുത്തപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ക്രൈസ്റ്റ് കോളേജിൽ എം.എസ്.ഡബ്ള്യു വിദ്യാർത്ഥിനിയായിരുന്നു ആൻസി. പരിക്കേറ്റവരെ വാൽപ്പാറ ഉരുളിക്കല്ലിലെ ടാറ്റാ ടീ എസ്റ്റേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.