ചേലക്കര: 22-ാം നമ്പർ വെങ്ങാനെല്ലുർ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ സഹകരണ സംരക്ഷണ മുന്നണി സ്ഥാനാർത്ഥികൾ വിജയിച്ചു. തിരഞ്ഞെടുപ്പിൽ എം.വി. മനോജ് കുമാർ, ബാലൻ പുളിക്കൽ, ബിനീഷ് ജോബ്, പി.എ. ജാഫർ , രാമചന്ദ്രൻ ശേഖരത്ത്, സി.എസ്. ശ്രീരാമകൃഷ്ണൻ എന്നിവരാണ് വിജയിച്ചത്. അമ്മുക്കുട്ടി കീർത്തിയിൽ, ഗായത്രി ജയൻ, നിത്യ തേലക്കാട്ട്, എം.കെ. വിജയൻ, പി. വിശ്വനാഥൻ എന്നിവർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. സഹകരണ സംരക്ഷണ മുന്നണി സ്ഥാനാർത്ഥികൾക്ക് ചേലക്കരയിൽ നൽകിയ സ്വീകരണയോഗം സി.പി.എം ചേലക്കര ലോക്കൽ സെക്രട്ടറി ടി.എൻ. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. സഹകരണ സംരക്ഷണ മുന്നണി കൺവീനർ എം. ഹരിനാരായണൻ അദ്ധ്യക്ഷനായ യോഗത്തിൽ ജോയിന്റ് കൺവീനർ കെ.ടി. വിനോദ് സ്വാഗതവും, ട്രഷറർ കെ.ബി. മോഹനൻ നന്ദിയും പറഞ്ഞു.