ചക്കരപ്പാടം സരസ്വതി വിദ്യാലയത്തിൽ നടന്ന രാഷ്ട്ര സേവിക സമിതി വിജയദശമി ആഘോഷം.
കയ്പ്പമംഗലം: രാഷ്ട്ര സേവിക സമിതി വിജയദശമി ആഘോഷിച്ചു. ചക്കരപ്പാടം ശ്രീ സരസ്വതി വിദ്യനികേതനിൽ നടന്ന ആഘോഷത്തിൽ ആർ.എം.വി.എച്ച്.എസ്. റിട്ട.അദ്ധ്യാപിക വിജയകുമാരി അദ്ധ്യക്ഷത വഹിച്ചു. പൂർവ സൈനിക പരിഷത്ത് സംസ്ഥാന സംയോജകൻ കെ. സേതുമാധവൻ മുഖ്യപ്രഭാഷണം നടത്തി. യമുന സുനിൽ, സന്ധ്യ സുധി എന്നിവർ സംസാരിച്ചു..