കല്ലുർ: കെ.എസ്.ഇ.ബി കല്ലൂർ ഫീഡറിലെ ഭരത കപ്പേള, ആലേക്കാട് പാറ എന്നിവിടങ്ങളിലെ എ.ബി സ്വിച്ചുകളാണ് തിങ്കളാഴ്ച പുലർച്ചെ ഓഫാക്കിയത്. ഇതുമൂലം ആലേങ്ങാട് മുതൽ വല്ലൂർ കുത്ത് വരെയുള്ള പ്രദേശത്ത് വൈദ്യുതി നിലച്ചു. വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം ഇരുട്ടിന്റെ മറവിൽ മോഷണമോ മറ്റോ ലക്ഷ്യമിട്ടായിരിക്കാം എന്ന് അനുമാനിക്കുന്നു. കെ.എസ്.ഇ.ബി അധികൃതരുടെ പരാതിയിൽ വരന്തരപ്പിള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു.