പുതുക്കാട്: മണലി പുഴയിൽ മടവാക്കര റോഡിനോട് ചേർന്ന് തിങ്കളാഴ്ച കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു. കല്ലൂർ മാവിൻ ചുവട് കാപ്പാനി പരേതനായ ലോനപ്പന്റെ ഭാര്യ സാറ (86) ആണ് മരിച്ചത്. ബന്ധുക്കളാണ് തിരിച്ചറിഞ്ഞത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് സാറ പോയതെന്നാണ് വീട്ടുകാർ പറയുന്നത്. മക്കൾ: ഫിലിപ്പ്, സണ്ണി, മേഴ്‌സി, ജോൺസൺ, ലൈല, എഡിസൺ, ജോഷി. മരുമക്കൾ: പരേതയായ മേരി, ബേബി, പീറ്റർ, ആലീസ്, ആന്റണി, സോഫിയ.