tea

ചാലക്കുടി: നഗരസഭയ്ക്ക് സമീപം പ്രവർത്തിക്കുന്ന ഒരു പ്രമുഖ ഹോട്ടലിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന വിധം പാൽ തിളപ്പിക്കുന്നുവെന്ന് പരാതി. കവറുകളോടെ പാൽ പാത്രത്തിലിട്ട് തിളപ്പിക്കുന്നതാണ് ഇവിടത്തെ രീതി. ഈവിധം ചെയ്താൽ ചായക്ക് കൊഴുപ്പ് കൂടുമത്രെ. ഹോട്ടലിൽ പരിശോധനയ്ക്കെത്തിയ ഹെൽത്ത് സൂപ്രണ്ടിന്റെ ശ്രദ്ധയിൽപ്പെട്ട് അന്വേഷിച്ചപ്പോൾ ചായക്കാരന് പറ്റിയ കൈയബദ്ധമെന്ന് പറഞ്ഞ് അധികൃതർ രക്ഷപെട്ടെന്നാണ് അറിയുന്നത്. മേലിൽ ആവർത്തിക്കില്ലെന്ന ഉറപ്പിൻമേൽ സൂപ്രണ്ട് നടപടിയൊന്നും സ്വീകരിച്ചില്ല. എന്നാൽ വിവരം പുറത്തറിഞ്ഞതോടെ നാട്ടുകാർ ഹോട്ടലിൽ നിന്നും അകലം പാലിക്കുന്നുണ്ട്.