ചാലക്കുടി: മാർക്കറ്റിലെ അറവുമാലിന്യ സംസ്‌കരണ പ്ലാന്റ് വീണ്ടും തകർച്ചയിലേക്ക്. ടാങ്കിൽ നിന്നും സ്ലെറി പുറത്തു വന്നത് പരിസരത്ത് രൂക്ഷമായ ദുർഗന്ധത്തിനിടയാക്കി. ചെറിയ തോതിൽ പുറംതള്ളിയിരുന്ന സ്ലെറി തിങ്കളാഴ്ചയാണ് അധികമായി കാണപ്പെട്ടത്. സംസ്‌കരണത്തിൽ സംഭവിച്ച പിഴവാണ് ഇതിനിടയാക്കിയതെന്ന് പറയുന്നു. മാസങ്ങൾക്ക് മുമ്പ് വ്യാപകമായി സ്ലെറി പുറത്തെത്തിയത് വൻവിവാദത്തിന് തിരികൊളുത്തിയിരുന്നു. അടിയന്തരമായി പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ അവസ്ഥ പഴയുപോലെയാകുമെന്ന് പരിസരത്തെ വ്യാപാരികൾ പറയുന്നു.