meeting
കുറ്റിക്കാട് ഫാർമേഴ്സ് ബാങ്കിന്റെ അനുമോദന യോഗം മന്ത്രി വി.എസ്.സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

ചാലക്കുടി: കുറ്റിക്കാട് ഫാർമേഴ്‌സ് ബാങ്ക് സഹകരണ പ്രസ്ഥാനങ്ങൾക്ക് ഉദാത്തമായ മാതൃകയാണെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ. ദേശീയ സംസ്ഥാന അവാർഡുകൾ ലഭിച്ച ബാങ്കിനെ അഭിനന്ദിച്ച് കുറ്റിച്ചിറയിൽ സംഘടിപ്പിച്ച സ്വീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ഡി. ദേവസി എം.എൽ.എ ചടങ്ങിൽ അദ്ധ്യക്ഷനായി.
ബാങ്ക് പ്രസിഡന്റ് എം.സി. ആന്റണി മാസ്റ്ററെ മന്ത്രി പൊന്നാട അണിയിച്ചു. സി.പി.എം നേതാവ് യു.പി. ജോസഫ്, എൽ.ജെ.ഡി ജില്ലാ പ്രസിഡന്റ് യൂജിൻ മോറേലി, പരിയാരം പഞ്ചായത്ത് പ്രസിഡന്റ് ജെനീഷ് പി. ജോസ്, എം.വി. ഗംഗാധരൻ, പി.എ. കുഞ്ചു, ജോസ് പൈനാടത്ത്, പി.ആർ. ബാബുരാജ് എന്നിവർ പ്രസംഗിച്ചു. മുൻ ബാങ്ക് എം.ഡി: പൗലോസ് തെക്കൻ, മുൻ ബാങ്ക് പ്രസിഡന്റ് പൊറിഞ്ചു കണ്ണമ്പുഴ, ഔസേഫ് കരിപ്പായി, ആഗസ്തി വടാശ്ശേരി, ജോർജ് കരിപ്പായി തുടങ്ങിയവരെയും ബാങ്ക് ഡയറക്ടർമാരെയും ജീവനക്കാരെയും മന്ത്രി സമ്മേളനത്തിൽ ആദരിച്ചു.