ചേലക്കര: ശ്രീമാരിയമ്മൻ കോവിലിൽ നടന്ന രാവിലെ മലർനിവേദ്യം, വിശേഷാൽ പുസ്തകപൂജ, എഴുത്തിനിരുത്തൽ എന്നിവ നടന്നു. ശബരിമല മുൻ മേൽശാന്തി ഏഴിക്കോട് കൃഷ്ണദാസ് നമ്പൂതിരി ആചാര്യനായി. തുടർന്ന് പ്രഭാതഭക്ഷണം, പ്രസാദ വിതരണം എന്നിവയും ഉണ്ടായി.
വിവിധ പൂജാദി ചടങ്ങുകൾക്ക് ശേഷം അന്തിമഹാകാളൻ കാവിൽ നടന്ന എഴുത്തിനിരുത്തൽ ചടങ്ങിൽ ഹരിപ്രസാദ് വാര്യരും ഗോപീഷ് വാര്യരും ആചാര്യരായി. പങ്ങാരപ്പിള്ളി സുബ്രഹ്മണ്യ ക്ഷേത്രത്തിൽ നടന്ന ചടങ്ങുകർക്ക് ത്രിവിക്രമൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു.