arrest

തൃശൂർ: എക്‌​സൈസ് കസ്റ്റഡിയിലായിരുന്ന തിരൂർ കൈമലശേരി തൃപ്പംകോട് കരുമത്തിൽ രഞ്ജിത് കുമാർ (40) മരിച്ച സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥർ കൂടി അറസ്റ്റിൽ. സിവിൽ എക്‌സൈസ് ഓഫീസർമാരായ ഊരകം വലിയാട്ടുപറമ്പിൽ സ്‌മിബിൻ (31), മൂന്നുമുറി കുന്നത്തുപറമ്പിൽ മഹേഷ് (28) എന്നിവരാണ് അറസ്റ്റിലായത്. ഇവർ ചൊവ്വാഴ്ച വൈകിട്ടാണ് ഗുരുവായൂർ എ.സി.പി ബിജു ഭാസ്‌കറിന് മുന്നിൽ കീഴടങ്ങിയത്.

പ്രതിയെന്ന് കരുതുന്ന പ്രിവന്റീവ് ഓഫീസർ വി.എ. ഉമ്മർ, സിവിൽ എക്‌സൈസ് ഓഫീസർ എം.ഒ. ബെന്നി, ഡ്രൈവർ ശ്രീജിത്ത് എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്. അതേസമയം ആരോഗ്യപരമായ കാരണങ്ങളാൽ ശ്രീജിത്തിനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയേക്കും. അതിനിടെ അറസ്റ്റിലായ സ്മിബിൻ, മഹേഷ് എന്നിവരുമായി രഞ്ജിത്തിനെ മർദ്ദിച്ച കള്ള്ഷാപ്പ് ഗോഡൗണിലും ചികിത്സയ്‌ക്കെത്തിച്ച പാവറട്ടിയിലെ ആശുപത്രിയിലും പൊലീസ് തെളിവെടുത്തു.