മാള: മേലഡൂരിൽ വെള്ളം കയറി വാഴത്തോട്ടം നശിച്ചതിന് നഷ്ടപരിഹാരം ലഭിച്ചില്ലെന്ന പരാതി അടിസ്ഥാന രഹിതമാണെന്ന് കൃഷി ഓഫീസർ അറിയിച്ചു. അന്വേഷണത്തിൽ പ്രസ്തുത കൃഷിയിടത്തിൽ വെള്ളം കയറിയിട്ടില്ലെന്ന് മനസിലായെന്നും അതുകൊണ്ടുതന്നെ സർക്കാർ നഷ്ടപരിഹാരത്തിന് ശുപാർശ ചെയ്യാൻ കഴിയില്ലെന്നും അന്നമനട കൃഷി ഓഫീസർ വി.വി. ജോബി വ്യക്തമാക്കി. സ്ഥലം സന്ദർശിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായതെന്നും ഇതുസംബന്ധിച്ച് സ്വരാജ് എന്ന കർഷകന്റെ പരാതി അടിസ്ഥാനരഹിതമാണെന്നും കൃഷി ഓഫീസർ അറിയിച്ചു.