കയ്പ്പമംഗലം: വലപ്പാട് ഉപജില്ലാ സ്‌കൂൾ ശാസ്‌ത്രോത്സവത്തിന് ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്‌കൂളിൽ തുടക്കമായി. ഗണിതം, ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, പ്രവൃത്തി പരിചയം, ഐ.ടി തുടങ്ങിയ മേഖലകളിൽ ഉപജില്ലയിലെ 93 സ്‌കൂളുകളിൽ നിന്നുള്ള രണ്ടായിരത്തിലധികം കുട്ടികൾ പങ്കെടുക്കും. വ്യാഴം, വെള്ളി ദിവസങ്ങളിലായി നടക്കുന്ന ശാസ്‌ത്രോത്സവത്തിന്റെ ഉദ്ഘാടനം പ്രൊഫ. കെ.ആർ. ജനാർദ്ദനൻ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് അഡ്വ.വി.കെ. ജ്യോതി പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ് മുഖ്യാതിഥിയായി. സ്‌കൂൾ മാനേജർ ഉഷ ശങ്കരനാരായണൻ, പ്രധാന അദ്ധ്യാപകൻ പി.ബി. കൃഷ്ണകുമാർ, പഞ്ചായത്തംഗം ടി.വി. മനോഹരൻ, പ്രിൻസിപ്പാൾ വി.ബി. സജിത്ത്, ശാരി സന്തോഷ്, ടി.എൻ. അജയകുമാർ തുടങ്ങിയവർ സംസാരിച്ചു.