yatara
അളഗപ്പനഗര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്യത്തില്‍ ഗാന്ധി സ്മൃതി യാത്ര

ആമ്പല്ലൂർ: അളഗപ്പനഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി യാത്ര സംഘടിപ്പിച്ചു. കരുവാപടിയിൽ നിന്നാരംഭിച്ച യാത്ര ഡി.സി.സി ജനറൽ സെക്രട്ടറി കെ. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പ്രിൻസൺ തയ്യാലക്കൽ അദ്ധ്യക്ഷനായി. കല്ലൂർ ബാബു മുഖ്യാതിഥിയായി. ഡേവിസ് അക്കര, പ്രിൻസൺ തയ്യലക്കലിന് പതാക കൈമാറി. ആമ്പല്ലുരിൽ നടന്ന സമാപന സമ്മേളനത്തിൽ ടി.എം. ചന്ദ്രൻ ഗാന്ധി സന്ദേശം നൽകി. കെ. രാജേശ്വരി, കെ. പരമേശ്വരൻ മാസ്റ്റർ, സനൽ മഞ്ഞളി, എം.പി. വർഗീസ്, സി.ജി. ടൈറ്റസ് തുടങ്ങിയവർ പ്രസംഗിച്ചു.