ചാലക്കുടി: കൂടപ്പുഴ തടയണയിലൂടെ സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ പുഴയിലേക്ക് വീണു. ആളപായമില്ല. മേലൂർ കലവറകടവ് മങ്കിടിയാൻ പൊറിഞ്ചുവിന്റെ മകൻ പ്രീനു(42) ആണ് പുഴയിലേക്ക് വീണത്. ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം. മേലൂരിൽ നിന്നും തടയണയുടെ മുകളിലൂടെ കൂടപ്പുഴയിലേക്ക് വരുന്നവഴിയാണ് നിയന്ത്രണം വിട്ട് സ്‌കൂട്ടർ സഹിതം ഇയാൾ പുഴയിലേക്ക് മറിഞ്ഞ് വീണത്. വിവരം അറിഞ്ഞെത്തിയ ഫയർഫോഴ്‌സ് ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു. പിന്നീട് സ്‌കൂട്ടറും കരയ്ക്കെത്തിച്ചു. കഴിഞ്ഞയാഴ്ച പരിയാരം സി.എസ്.ആർ.കടവിലെ തടണയണയിലും സമാന രീതിയിൽ അപകടം സംഭവിച്ചിരുന്നു.