gramika
കരിന്തലക്കൂട്ടം നാട്ടറിവ് പഠനകേന്ദ്രത്തിന്റെ ഇരുപത്തഞ്ചാം വാർഷിക വിളംബരം പൊലിയാട്ടം സർക്കാർ ചീഫ് വിപ്പ് അഡ്വ.കെ.രാജൻ ഉദ്ഘാടനം ചെയ്യുന്നു.

മാള: കരിന്തലക്കൂട്ടം നാട്ടറിവ് പഠനകേന്ദ്രത്തിന്റെ ഇരുപത്തഞ്ചാം വാർഷിക വിളംബരം പൊലിയാട്ടം 2019 കുഴിക്കാട്ടുശ്ശേരി ഗ്രാമികയിൽ നടന്നു. ഗവ.ചീഫ് വിപ്പ് അഡ്വ.കെ. രാജൻ ഉദ്ഘാടനം ചെയ്തു. കരിന്തലക്കൂട്ടം നൽകി വരുന്ന കണ്ണമുത്തൻ, കെ.സി. കണ്ണൻ, പുത്തിരി എന്നിവരുടെ പേരിലുള്ള സംസ്ഥാന ഫോക്‌ലോർ പുരസ്കാരങ്ങൾ മണികണ്ഠൻ പെരുമ്പടപ്പ്, പ്രകാശ് കുട്ടൻ, നളിനി പാണപ്പുഴ എന്നിവർക്ക് പി.കെ. കിട്ടൻ ഗ്രാമിക സമർപ്പിച്ചു. അമേരിക്കയിലെ ബ്രാൻഡിസ് സർവകലാശാലയുടെ ബ്ലൂ സ്റ്റോൺ റൈസിംഗ് സ്കോളർഷിപ്പ് നേടിയ മായ പ്രമോദിനെയും ഷെബിൻ ഷാനവാസ്, നജിമുദ്ദീൻ, മണിക്കുട്ടൻ ശാസ്താംനട, എന്നിവരെയും ഡോ.സി.സി. ബാബു, പ്രൊഫ.കെ.ചന്ദ്രൻ, ബൈജു തൈവമക്കൾ, ബോബി സമഖ്യ, ഉണ്ണികൃഷ്ണ പാക്കനാർ എന്നിവർ ആദരിച്ചു. അഖില കേരള നാടൻപാട്ട് മത്സരത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി ഗൗരീശങ്കർ, അർച്ചന എച്ച്, ഫിദൽ കെ. സതീഷ് എന്നിവർക്ക് രമേഷ് കരിന്തലക്കൂട്ടം സമ്മാനങ്ങൾ നൽകി. പിന്നണി ഗായകൻ മത്തായി സുനിൽ, സജീഷ് തമ്പുരാൻ, ബൈജു മലനട, അഭി തുമ്പൂർ, ജിനേഷ് ടി.കെ, ബേബി പാറക്കടവൻ, പ്രദീപ് കരിന്തലക്കൂട്ടം, വിജീഷ്‌ലാൽ തുടങ്ങിയവർ സംസാരിച്ചു. പ്രസിഡന്റ് സി.കെ. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. രാവൺ ഹ്രസ്വചിത്രം പ്രദർശനവും സംവിധായകൻ ആദർശ് കുമാർ അണിയലിന്റെ പ്രഭാഷണവും നടന്നു. തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറോളം കലാകാരന്മാർ നാടൻ പാട്ടുകളും നാടൻ കലാരൂപങ്ങളും അവതരിപ്പിച്ചു. 14 ജില്ലകളിൽ നിന്നുള്ള പ്രമുഖ നാടൻപാട്ട് സംഘങ്ങൾ പങ്കെടുത്തു.