ചാലക്കുടി: നായരങ്ങാടിയിൽ വീട്ടുപറമ്പിലെത്തിയ വലിയ മലമ്പാമ്പിനെ പിടികൂടി വനത്തിലെത്തിച്ചു. പള്ളത്തുപറമ്പിൽ ബാബുവിന്റെ വീട്ടുപറമ്പിലാണ് എട്ടടിയോളം നീളമുള്ള പാമ്പെത്തിയത്. പരിയാരം ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലെ വാച്ചർ കെ.എ. ചന്ദ്രനാണ് ഇതിനെ പിടികൂടിയത്. പിന്നീട് കണ്ണൻകുഴി വനത്തിലെത്തിച്ച് തുറന്നു വിട്ടു.