തൃശൂർ: കോർപറേഷൻ നവംബർ ഒന്നു മുതൽ പ്ലാസ്റ്റിക് വിമുക്തമാക്കുമെന്ന് മേയർ അജിത വിജയൻ. തൃശൂർ ടൗൺ ഹാളിൽ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച ഗാന്ധിജയന്തി വാരാഘോഷ സമാപന സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മേയർ. തൃശൂർ നഗരത്തെ പ്ലാസ്റ്റിക് പ്ലാസ്റ്റിക് വിമുക്തമാക്കാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇത് ഓരോ ഡിവിഷനുകളിലും നടപ്പാക്കാൻ വേണ്ട നിർദ്ദേശം കോർപറേഷൻ നൽകിയിട്ടുണ്ട്. ഓരോരുത്തരും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം സ്വന്തം ഉത്തരവാദിത്വത്തിൽ നിർമ്മാർജനം ചെയ്യണമെന്നും മേയർ പറഞ്ഞു.