ചാലക്കുടി: മലക്കപ്പാറയിൽ കോളേജ് വിദ്യാർത്ഥിനിയുടെ മരണത്തിനിടയാക്കിയ അപകടത്തിൽ മിനി ബസ് ഓടിച്ചിരുന്ന ഡ്രൈവറുടെ ലൈസൻസ് വ്യാജമെന്ന് സംശയം. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ഡ്രൈവർ നിഖിലിന്റെ ലൈസൻസാണ് വ്യാജമെന്ന് പൊലീസ് സംശയിക്കുന്നത്. അപകടത്തിൽ നിസാര പരിക്കേറ്റ ഇയാൾ ഇനിയും രംഗത്തെത്താത്തത് പൊലീസിന് സംശയം ജനിപ്പിച്ചു. തുടർന്നാണ് മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെട്ട് നിഖിലിന്റെ ലൈസൻസ് പരിശോധിച്ചത്. ഈ നമ്പറിൽ മറ്റൊരാളുടെ പേരാണ് കണ്ടെത്തിയത്. ഇതോടെ വിശദമായ അന്വേഷണത്തിലേക്കാണ് പൊലീസ് നീങ്ങുന്നത്.