mela
മാള വിദ്യാഭ്യാസ ഉപജില്ലാ ശാസ്ത്ര മേള അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്നു.

മാള: മാള വിദ്യാഭ്യാസ ഉപജില്ലാ ശാസ്ത്ര-ഗണിത ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര ഐ.ടി-പ്രവൃത്തി പരിചയമേള ആരംഭിച്ചു. പൊയ്യ എ.കെ.എം ഹയർ സെക്കൻ‌‌‌‌ഡറി സ്‌കൂളിൽ രണ്ട് ദിവസങ്ങളിലായാണ് മേള നടക്കുന്നത്. നൂറുകണക്കിന് വിദ്യാർത്ഥികളാണ് മേളയിൽ പങ്കെടുക്കുന്നത്. അഡ്വ.വി.ആർ. സുനിൽകുമാർ എം.എൽ.എ മേള ഉദ്‌ഘാടനം ചെയ്തു. പൊയ്യ പഞ്ചായത്ത് പ്രസിഡന്റ് സിജി വിനോദ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ സിൽവി സേവ്യർ, ടെസി ടൈറ്റസ്, സന്ധ്യ നൈസൻ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.നിർമ്മൽ സി.പാത്താടൻ, ഹെൻസി ഷാജു, എം.ഒ.ടെസി, ടി.ബി. സുനിൽ, ജയ ചന്ദ്രൻ, ടി.എം. രാധാകൃഷ്ണൻ, ഇ.കെ. നന്ദനൻ തുടങ്ങിയവർ സംസാരിച്ചു. വെള്ളിയാഴ്ച നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്‌ഘാടനം ചെയ്യും. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ. കേശവൻകുട്ടി അദ്ധ്യക്ഷത വഹിക്കും.