മാള: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മാള മേഖലാ സമ്മേളനം നടത്തി. ഇതോടനുബന്ധിച്ച് ആദരണീയം, അനുമോദനം എന്നിവയും നടന്നു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ജനീഷ് പാമ്പൂർ ഉദ്‌ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് പ്രതാപ് ഇല്ലത്ത് അദ്ധ്യക്ഷത വഹിച്ചു. സംവിധായകൻ ജിബി മാള മുഖ്യാതിഥിയായിരുന്നു. ചരിത്ര പുസ്തക രചയിതാവ് കെ.സി. വർഗീസിനെ ചടങ്ങിൽ ആദരിച്ചു. മത്സരങ്ങളിൽ വിജയിച്ച അസോസിയേഷൻ അംഗങ്ങളെ ചടങ്ങിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.എ. അജീഷ്, ജിനേഷ് ഗോപി എന്നിവർ അനുമോദിച്ചു. കെ.പി. സന്തോഷ്, ഷാംജി ആവേത്ത്, പി.ആർ. സനൂപ്, എ.സി. അജീഷ്, പി.വി. ഷിബു, ശിവൻ ചമയം തുടങ്ങിയവർ സംസാരിച്ചു.