തൃശൂർ: ഓർമ്മകളെ രാഗവിസ്താരം ചെയ്ത കഥാകാരനായിരുന്നു സി.വി ശ്രീരാമനെന്നും ശപിക്കപ്പെട്ട മനുഷ്യനെ കരുണാർദ്രമായി നോക്കുന്ന കഥകളാണ് അദ്ദേഹത്തിന്റേതെന്നും കഥാകൃത്ത് വി.ആർ. സുധീഷ് പറഞ്ഞു. അയനം സാംസ്‌കാരിക വേദി തൃശൂർ സെന്റ് തോമസ് കോളേജുമായി സഹകരിച്ച് നടത്തിയ സി.വി ശ്രീരാമൻ സ്മൃതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാലത്തെയും മനുഷ്യനന്മയെയും ഉയർത്തിപ്പിടിച്ച് അധികമാരും സഞ്ചരിക്കാത്ത വഴികളിലൂടെ യാത്ര ചെയ്ത പഥികനാണ് സി.വി. അയനം ചെയർമാൻ വിജേഷ് എടക്കുന്നി അദ്ധ്യക്ഷത വഹിച്ചു. സെന്റ് തോമസ് കോളേജ് പ്രിൻസിപ്പാൾ ഡോ. കെ.എൽ ജോയ്, എൻ. രാജൻ, ഡോ. കെ.പി.എൻ. അമൃത, ഡോ. ജിഷ പയസ്, ഡോ. ശ്യാം സുധാകർ, യു.എസ്. ശ്രീശോഭ് എന്നിവർ സംസാരിച്ചു...