excise

തൃശൂർ: കേസ് അന്വേഷണം സി.ബി. ഐക്ക് വിട്ടതോടെ, എക്‌സൈസിന്റെ കസ്റ്റഡിയിൽ യുവാവ് മരിച്ച കേസിൽ റിമാൻഡിലായവർക്ക് ജാമ്യം കിട്ടുന്നത് വൈകും. കേസ് അന്വേഷണച്ചുമതല സി.ബി.ഐക്ക് വിട്ട് മന്ത്രിസഭാ തീരുമാനം ഉണ്ടായെങ്കിലും സി.ബി. ഐ അന്വേഷണച്ചുമതല ഏറ്റെടുത്തിട്ടില്ല. അന്വേഷണം ഏറ്റെടുക്കും വരെ ജാമ്യം പരിഗണിക്കുന്നതിന് കാലതാമസമുണ്ടാകും. അന്വേഷണം ഏറ്റെടുക്കും വരെ ജാമ്യം നൽകരുതെന്ന് പൊലീസും വാദിക്കും. ഇനി പിടികൂടാൻ രണ്ടുപേരുണ്ട്.

ജാമ്യം കിട്ടി പുറത്തിറങ്ങിയാൽ ഇവർ ഒളിവിലുള്ളവരുമായി ബന്ധപ്പെട്ട് തെളിവ് നശിപ്പിക്കുമെന്ന വാദവും ഉയരും. ഇതും ജാമ്യം നിഷേധിക്കാൻ ഇടയാകും. പിടിയിലാകാനുള്ളവർ ഒളിവിൽ തുടരുമെന്നാണ് സൂചന. കേസ് സി.ബി. ഐക്ക് വിടുമെന്ന് തിരിച്ചറിയാതെ വേഗം ജാമ്യം കിട്ടുമെന്ന വിശ്വാസത്തിലാണ് അഞ്ച്‌ പേർ കീഴടങ്ങി അറസ്റ്റിലായത്. പിടിയിലായവരുടെ ജാമ്യം വൈകിപ്പിക്കാൻ പിടികൂടാനുള്ളവരുടെ അറസ്റ്റ് പൊലീസ് താമസിപ്പിക്കുകയും ചെയ്തേക്കും. കഞ്ചാവുമായി ബന്ധപ്പെട്ട് രഞ്ജിത്തിനെ പിടികൂടിയത് മുതൽ മരണം വരെയുള്ള കാര്യങ്ങൾ വീണ്ടും പൊലീസ് അന്വേഷിക്കുന്നുണ്ട്. കേസിന്റെ ഫയൽ സി.ബിഐക്ക് കൈമാറുമ്പോൾ ആരോപണങ്ങളുണ്ടാകാതിരിക്കാനാണ് ശ്രമം...