jalolsavam
കോലോത്തുംകടവ് മൈത്രി ജലോത്സവത്തിൽ മണവാളൻ ടീം ബോയ്സ് ഒന്നാംസ്ഥാനം നേടുന്നു.

പഴുവിൽ: കോലോത്തുംകടവ് മൈത്രി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ പത്താം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മൈത്രി ജലോത്സവത്തിൽ മണവാളൻ ടീം ബോയ്സ് കോലോത്തുംകടവ് ജേതാക്കളായി. കല്ലുംകടവ് യോദ്ധ ടീം രണ്ടാം സ്ഥാനവും നന്തി പമ്പാവാസൻ 2 മൂന്നാം സ്ഥാനവും നേടി. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി ശ്രീദേവി മത്സരം ഉദ്ഘാടനം ചെയ്തു. ചാഴൂർ പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി കനകരാജ് അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്തംഗം റീന സുരേഷ് മത്സരം ഫ്ലാഗ് ഓഫ് ചെയ്തു. അനുഷ സുനിൽ, സി.വി തിരിണി, ഉമ്മർ പഴുവിൽ, സുനിൽ തൈവളപ്പിൽ, ദദ്രൻ വടക്കുംപുറം, ശിവൻ മൈത്രി മധു പുതുപറമ്പിൽ എന്നിവർ സംസാരിച്ചു..