പാവറട്ടി: വിളക്കാട്ടു പാടം ദേവസൂര്യ കലാവേദി ആൻഡ് പബ്ലിക്ക് ലൈബ്രറിയിൽ മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനത്തോട് അനുബന്ധിച്ച് നടന്ന ഗാന്ധി സ്മൃതി സംഗമം ഗുരുവായൂർ നഗരസഭാ വൈസ് ചെയർമാൻ കെ.പി. വിനോദ് ഉദ്ഘാടനം ചെയ്തു. കൗൺസിലർ ബിന്ദു അജിത് കുമാർ അദ്ധ്യക്ഷയായിരുന്നു. മുതുവട്ടൂർ ജുമായത്ത് പള്ളി ഇമാം സുലൈമാൻ അസ്ഹരി ഗാന്ധി ചിന്തകൾ പങ്കുവച്ചു. പാവറട്ടി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കമാലുദീൻ തോപ്പിൽ മുഖ്യാതിഥിയായിരുന്നു.

കുട്ടികൾക്കായി സംഘടിപ്പിച്ച ഗാന്ധി ക്വിസ് മത്സരത്തിൽ ദേവിക രാജൻ, എ.ആർ. ഐശ്വര്യ , കെ.എൽ. അനുപമ എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾക്ക് അർഹരായി. ഗാന്ധി സ്മൃതിയോട് അനുബന്ധിച്ചു വിതരണം ചെയ്ത മുളയരിപ്പായസം കുട്ടികൾക്കും മുതിർന്നവർക്കും വേറിട്ട അനുഭവമായി. റെജി വിളക്കാട്ടുപാടം, ടി.കെ. സുരേഷ്, എം.ജി. ഗോകുൽ, സന്തോഷ് ദേശമംഗലം, സുബ്രമണ്യൻ ഇരിപ്പശ്ശേരി, ദേവൂട്ടി ഗുരുവായൂർ, പ്രഭാകര മാരാർ, കവി ഷാജി തരകൻ എന്നിവർ പ്രസംഗിച്ചു.