kkmsujeesh

കുന്നംകുളം: മദ്യലഹരിയിൽ വീട്ടിൽ വഴക്കുണ്ടാക്കിയ യുവാവിന് ഭാര്യയുടെ വെട്ടേറ്റു. കുന്നംകുളം ചെറുവത്താനി ആക്കലക്കുന്ന് പാറമേൽപറമ്പിൽ സജീഷിന് (32) ആണ് വെട്ടേറ്റത്. തലയ്ക്ക് സാരമായി പരിക്കേറ്റ ഇയാളെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ദ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ബുധനാഴ്ച രാത്രി 11 ഓടെയായിരുന്നു സംഭവം. വീട്ടിൽ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. വഴക്കിനിടെ ഭാര്യയുടെ വെട്ടേറ്റ ഇയാളുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരും ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകരുമാണ് ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരാതിയില്ലാത്തത് കൊണ്ട് പൊലീസ് കേസെടുത്തില്ല.