മേലൂർ: ക്ഷീരോത്പാദക സഹകരണ സംഘത്തിൽ പുതുതായി സ്ഥാപിച്ച ബൾക്ക് മിൽക്ക് കൂളർ യൂണിറ്റിന്റെ ഉദ്ഘാടനം ബി.ഡി. ദേവസി എം.എൽ.എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കൂളർ യൂണിറ്റിന്റെ ഉദ്ഘാടനം ഹരീഷ് സ്വാമികൾ നിർവഹിച്ചു. നിർദ്ധനർക്ക് പശുക്കളെ നൽകുന്ന പശുദാന പദ്ധതി മിൽമ ചെയർമാൻ പി.എ. ബാലനും ജനറേറ്റർ സ്വിച്ച് ഓൺ കർമ്മം മിൽമ എറണാകുളം മേഖലാ ചെയർമാൻ ജോൺ തെരുവത്തും നിർവ്വഹിച്ചു.
ക്ഷീര വികസന ഡെപ്യൂട്ടി ഡയറക്ടർ ശാലിനി ജോസഫ് തരിശുഭൂമിയിലെ തീറ്റപ്പുൽക്കൃഷി പദ്ധതിയുടെ ഉദ്ഘാടനവും നടത്തി. മികച്ച ക്ഷീര കർഷകരെ ആദരിക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഷീജു, പഞ്ചായത്ത് പ്രസിഡന്റ് പി.പി. ബാബു എന്നിവർ നിർവഹിച്ചു. മികച്ച സഹകാരിയായ ടി.കെ. ആദിത്യവർമ്മയെ ചടങ്ങിൽ ആദരിച്ചു. പ്രസിഡന്റ് വി.ഡി. തോമസ്, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. വിജു വാഴക്കാല, സംഘം സെക്രട്ടറി മോളി ജോഷി തുടങ്ങിയവർ പ്രസംഗിച്ചു.