തൃക്കൂർ: പഞ്ചായത്ത് സർവോദയ ഹയർ സെക്കൻഡറി സ്‌കൂളിലെ കായിക മത്സരങ്ങളുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് വിദ്യാർത്ഥികളുടെ കൂട്ടയോട്ടം സംഘടിപ്പിച്ചു. പുതുക്കാട് പൊലീസ് സബ് ഇൻസ്‌പെക്ടർ കെ.ഒ. പ്രദീപ് ഉദ്ഘാടനം ചെയ്തു. തൃക്കൂർ പഞ്ചായത്ത് പ്രസിഡന്റ് പ്രേമ കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം വാസു മേപ്പുറത്ത്, പി.ടി.എ പ്രസിഡൻ്റ് കെ.പി. പ്രേമൻ, പ്രധാന അദ്ധ്യാപകൻ രാജീവൻ എന്നിവർ സംസാരിച്ചു.