വടക്കാഞ്ചേരി: വിവിധ ആവശ്യങ്ങളുന്നയിച്ചും കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ചും എൽ.ഡി.എഫ് വടക്കാഞ്ചേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ് സംഘടിപ്പിച്ചു. തിരൂർ ക്ഷേത്ര മൈതാനത്ത് ചേർന്ന പരിപാടി സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം സേവ്യർ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയാ സെക്രട്ടറി പി.എൻ. സുരേന്ദ്രൻ, എ. പത്മനാഭൻ, എൽ.ഡി.എഫ് ഘടകകക്ഷി നേതാക്കൾ തുടങ്ങിയവർ സംസാരിച്ചു.