പാവറട്ടി: സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ശുദ്ധജല വിതരണ ശുചിത്വ പദ്ധതിയായ ജലനിധി സുസ്ഥിര വികസനത്തെ ലക്ഷ്യമാക്കി എളവള്ളി പഞ്ചായത്ത് ഓപ്പൺ സ്റ്റേഡിയത്തിൽ നടന്ന കോൺക്ലേവ് 2019 ശ്രദ്ധേയമായി. മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കളക്ടർ എസ്. ഷാനവാസ് മുഖ്യാതിഥിയായി.

കോൺക്ലേവിൽ പി.ജി. സുബിദാസ് (കേരളം കണ്ട പ്രളയം), ജിയോ ഫോക്‌സ് (ജല സംരക്ഷണം), ടി.സി. മോഹനൻ (പരിസര ശുചിത്വം), ടി.സി. സുനിൽ (ജലനിധി സുസ്ഥിര വികസനം) എന്നിവർ വിഷയാവതരണം നടത്തി. ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്‌കൂൾ, കാക്കശ്ശേരി വിദ്യാവിഹാർ സെൻട്രൽ സ്‌കൂൾ, ഗുരുവായൂർ ശ്രീ ഗോകുലം പബ്ലിക്ക് സ്‌കൂൾ, എളവള്ളി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിൽ നിന്ന് നൂറ് വിദ്യാർത്ഥികളും 400 ജലനിധി പ്രതിനിധികളും കോൺക്ലേവിൽ പങ്കെടുത്തു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യു.കെ. ലതിക അദ്ധ്യക്ഷയായി. ജനപ്രതിനിധികളായ ലതി വേണുഗോപാൽ, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, സ്‌കൂൾ മാനേജർമാരായ അഡ്വ. കെ.വി. മോഹനകൃഷ്ണൻ, ഫാ. ആന്റണി ചിറ്റിലപ്പിളളി, ജലനിധി പ്രസിഡന്റ് പി.കെ. സുലൈമാൻ, സെക്രട്ടറി പി.എം. ജോസഫ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ജെന്നി ജോസഫ്, ചാവക്കാട് എൽ.ആർ. തഹസിൽദാർ എം. സന്ദീപ്, മൈനർ ഇറിഗേഷൻ അസി. എക്‌സി.എൻജിനിയർ സീന പി. രവീന്ദ്രൻ, കെ.എസ്.ഇ.ബി അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എൻജിനിയർ ജിനു കെ. ജോസഫ്, തുറവൂർ താലൂക്കാശുപത്രി ഹെൽത്ത് സൂപ്പർവൈസർ കെ.എസ്. രാമൻ എന്നിവർ വിവിധ ചർച്ചകൾക്ക് നേതൃത്വം നൽകി.

കോൺക്ലേവിൽ

എളവള്ളി പഞ്ചായത്തിൽ നിർമ്മിക്കാനുദ്ദേശിക്കുന്ന കൃത്രിമ തടാകത്തെ കുറിച്ച് ചർച്ച ചെയ്യാൻ ഉന്നതതല യോഗം വിളിക്കുമെന്ന് കളക്ടർ

ഇടിയൻചിറ റെഗുലേറ്ററിന് സമീപം നിന്ന് വെള്ളം പമ്പ് ചെയ്യുന്ന ജലനിധി ഉപ്പുവെള്ള ഭീഷണിയും ശുദ്ധജല ക്ഷാമവും നേരിടുന്നുവെന്ന്

കൃത്രിമ തടാകം നിർമ്മിക്കുന്നത് മണച്ചാൽ പ്രദേശത്തെ കൃഷിയോഗ്യമല്ലാത്ത ചൂണ്ടറായി പാടശേഖരത്തിലെ 64 ഏക്കർ ഭൂമി ഏറ്റെടുത്ത്