തൃശൂർ: സെവൻസ് ഫുട്‌ബാൾ അസോസിയേഷൻ തൃശൂർ മേഖലാ സമ്മേളനം ഞായറാഴ്ച 3.30ന് തൃശൂർ വി.കെ.എൻ മേനോൻ ഇൻഡോർ സ്‌റ്റേഡിയം കോൺഫറൻസ് ഹാളിൽ നടക്കും. അപകടത്തിൽ മരിച്ച ഫുട്‌ബാൾ കളിക്കാരൻ ഹരിവിഷ്ണുവിന്റെ പേരിലുളള സമ്മേളനനഗരിയിൽ കെ.വി. അബ്ദുൾഖാദർ എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.ആർ. സാംബശിവൻ മുഖ്യാതിഥിയാകും. മുൻകാല ഫുട്‌ബാൾ താരങ്ങളെ പൊന്നാടയണിയിച്ച് ആദരിക്കും. ജില്ലയിലെ മികച്ച ടൂർണമെന്റ് കമ്മിറ്റി, ഫുട്‌ബാൾ ടീം, കഴിഞ്ഞ സീസണിലെ മികച്ച ഫുട്‌ബാളർ, മുന്നേറ്റനിരയിലെ താരം, പ്രതിരോധനിരയിലെ കളിക്കാരൻ, ഗോൾകീപ്പർ, വിദേശതാരം എന്നിവർക്ക് ഉപഹാരങ്ങൾ സമ്മാനിക്കും. 2019- 20 സീസണിലെ ടൂർണമെന്റുകളുടെ പ്രവർത്തന കലണ്ടറിന് രൂപം നൽകും. പത്രസമ്മേളനത്തിൽ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.ജി. ശശി, സെക്രട്ടറി ടി.കെ. മധു, ഖജാൻജി ജോൺസൺ ജോർജ്ജ്, സംസ്ഥാന കമ്മിറ്റി അംഗം എ.വി. ഗിരീഷ് കുമാർ, ജില്ലാ കമ്മിറ്റി അംഗം ടി.കെ. അനിൽ എന്നിവർ പങ്കെടുത്തു.