മാള: വിദ്യാഭ്യാസ ഉപജില്ല ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹികശാസ്ത്ര ഐ.ടി പ്രവൃത്തി പരിചയമേള സമാപിച്ചു. രണ്ട് ദിവസങ്ങളായി പൊയ്യ എ.കെ.എം.എച്ച്.എസ് സ്കൂളിൽ നടന്ന ശാസ്ത്രമേളയുടെ സമാപന സമ്മേളനം മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ. കേശവൻ കുട്ടി ഉദ്ഘാടനം ചെയ്തു. വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകൻ അദ്ധ്യക്ഷയായി. എ.ഇ.ഒ ഇൻ ചാർജ് ടി.ബി. സുനിൽ വിജയികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു. മാള ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജി വിൽസൺ, പൊയ്യ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിബി ഫ്രാൻസിസ്, മെമ്പർ രാധിക സോമൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജയ ചന്ദ്രൻ, പ്രസിഡന്റ് സബിത ഉണ്ണിക്കൃഷ്ണൻ, റോണി കെ. മാവേലി, സജി സി. പോൾസൺ തുടങ്ങിയവർ സംസാരിച്ചു.