വടക്കേകാട്: മുക്കിലപ്പീടികയിലെ ഓട്ടോതൊഴിലാളികൾ മാസങ്ങളായി അനുഭവിച്ച പിരിമുറുക്കത്തിന് പരിഹാരം. ഇന്നലെ വടക്കേകാട് പഞ്ചായത്ത് സെക്രട്ടറി വിളിച്ചു ചേർത്ത ട്രാഫിക് റെഗുലേറ്ററി കമ്മറ്റിയും തൊഴിലാളി സംഘടനാ നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് പഴയ സ്റ്റാൻഡിൽ പതിനഞ്ചു ഓട്ടോറിക്ഷകളും ആശുപത്രിപടിയിൽ പത്തു ഓട്ടോറിക്ഷകളും പാർക്ക് ചെയ്യാൻ തീരുമാനമായത്.

രണ്ടു മാസം മുൻപ് വടക്കേകാട് പൊലീസ് എടുത്ത ഏകപക്ഷീയ തീരുമാനമാണ് മുക്കിലപ്പീടികയിലെ അറുപതോളം വരുന്ന ഓട്ടോ തൊഴിലാളികൾക്ക് വിനയായത്. തുടർന്ന് പണിമുടക്കടക്കമുള്ള സമരങ്ങൾ തൊഴിലാളികൾ നടത്തിയിരുന്നു.

ഇന്നലെ നടന്ന ചർച്ചയിൽ ഗുരുവായൂർ ആർ.ടി.ഒ, വടക്കേകാട് പൊലീസ്, പഞ്ചായത്ത് സെക്രട്ടറി, പ്രസിഡന്റ്, അംഗങ്ങൾ പിഡബ്ലിയുഡി ഉദ്യോഗസ്ഥർ, ബി.എം.എസ്, ഐ.എൻ.ടി.യു.സി, സി.ഐ.ടി.യു തൊഴിലാളി സംഘടനാ നേതാക്കൾ എന്നിവർ പങ്കെടുത്തു.