kulakal
കൊരട്ടിപ്പള്ളിയിൽ വഴിപാടിനുള്ള പൂവൻകായക്കുലകൾ എത്തിയപ്പോൾ

കൊരട്ടി: കൊരട്ടിപ്പള്ളി തിരുനാളിലെ പ്രധാന വഴിപാടായ പൂവൻ കുലകളുടെ വെഞ്ചിരിപ്പ് ശനിയാഴ്ച നടക്കും. ഇതിന്റെ മുന്നോടിയായി ഇന്നലെ ഇടവകക്കാർ കായക്കുലകൾ സമർപ്പിച്ചു. ശനിയാഴ്ച പുലർച്ചെ മുതൽ പ്രത്യേക കുർബ്ബാനകൾ ആരംഭിക്കും. രാവിലത്തെ കുർബ്ബാനകൾക്ക് ശേഷം വികാരി ഫാ. എബ്രാഹം ഓലയപ്പുറത്ത് പൂവ്വൻകായകൾ വെഞ്ചിരിക്കും. തടർന്ന് പൂവ്വൻകുല വഴിപാടുകൾക്ക് തുടക്കമാകും. രണ്ടാഴ്ച നീളുന്ന തിരുനാളിന് ഇക്കുറി 50 ടൺ കായകളാണ് തമിഴ്‌നാട്ടിൽ നിന്നും എത്തിക്കുന്നത്. തുലാഭാരം, അടിമ തുടങ്ങിയ വഴിപാടുകളും നടക്കും. കേരളത്തിന് അകത്തും പുറത്തും നിന്നുമായി പതിനായിരക്കണക്കിന് വിശ്വാസികൾ തിരുനാളിനെത്തും. ഞായറാഴ്ചയാണ് പ്രധാന തിരുനാൾ.